Friday, April 9, 2021

6-4-2021ന്ന് വ്യാഴം മകരംരാ
ശിയിൽ നിന്നും കുംഭം രാശി
യിലേക്ക് മാറി.
     ജ്യോതിഷത്തിലെ ഏറ്റവും
Power full ആയഗ്രഹം വ്യാഴ
മായത് കൊണ്ട് ഈ മാറ്റം
ചില നക്ഷത്രക്കാർക്ക് ഗുണ
കരവും മറ്റ് ചില നക്ഷത്ര
ക്കാർക്ക് ദോഷകരവുമാ
യി ഭവിക്കും
       ഗുണ മായാലും ദോഷ
മായാലും ചന്ദ്രൻ നില്ക്കുന്ന
രാശിയെ അടിസ്ഥാനപ്പെടു
ത്തിയാണ് ഫലം കണക്കാ
ക്കുക.വ്യാഴത്തിൻ്റെ മാറ്റം
മേടം, മിഥുനം, ചിങ്ങം, തുലാം, മകരം എന്നീ ചന്ദ്ര
രാരിക്കാർക്ക് ഗുണം ചെയ്യും  

മേടം:- - അശ്വതി, ഭരണി, കാ
ർത്തിക ആദ്യ കാൽ ഭാഗം
മിഥുനം :- മകീര്യത്തിൻ്റെ
രണ്ടാമത്തെ അര ഭാഗം
തിരുവാതിര, പുണർതത്തി
ൻ മുക്കാൽ ഭാഗം
ചിങ്ങം :- മകം, പൂരം, ഉത്ര
ത്തിൻ ആദ്യ കാൽ ഭാഗം
തുലാവം :- ചിത്രയുടെ രണ്ടാ
മത്തെ അര ഭാഗം, ചോതി,
വിശാഖത്തിൻ മുക്കാൽ
മകരം:- ഉത്രാടം അവസാന
മുക്കാൽ ഭാഗം ,തിരുവോ
ണം ,അവിട്ടം ആദ്യ പകുതി.
      ഈ പറഞ്ഞ നക്ഷത്രക്ക്
6-4-2021 മുതൽ ഏകദേശം
2022 എപ്രിൽ ആദ്യം വരെ 11  പൊതുവെ നല്ല ഫലങ്ങളാ
യിരിക്കും അനുഭവപ്പെടൂക.
കണ്ടകശ്ശനി, ഏഴരശ്ശനിദോ
ഷം ഉള്ള ഈ നക്ഷത്രക്കാർ
ക്ക് ശനിദോഷം കുറക്കുവാ
നും ഈ വ്യാഴ മാറ്റം കാരണ
മാകും.
           വ്യാഴം അനുകൂലമാകു
ന്നതോടെ ഇപ്പോൾ അനു
ഭവിച്ച് കൊണ്ടിരിക്കുന്ന സാ
മ്പത്തീകമായും ,കർമ്മപരമായും ഉള്ള വിഷമാവസ്ഥ
നീങ്ങികിട്ടും. കർമ്മ പരമാ
യും ,സാമ്പത്തികമായും ഉ
യർച്ച പ്രതീക്ഷിക്കാം. രോഗാ
ദുരിതങ്ങൾക്ക് ശാന്തി കിട്ടും ദൈവാനുഗ്രഹം ഉണ്ടാകും.
          ഇത് പൊതുവേ ഗ്രഹ
ങ്ങളുടെ ചാരവശാൽ ഉള്ള
ഫലമാണ്. ജാതക പ്രകാര
മുള്ള ദശാഫലവും, ജാതക
ത്തിൽ ഗ്രഹയോഗവും, ബ
ലവും കൂടി കണക്കിലെടു
ക്കണം. എങ്കിലും വ്യാഴ മാറ്റം
ഈ നക്ഷത്രക്കാർക്ക് പൊ
തുവേ അനുകൂല സാഹച
ര്യം ഉണ്ടാക്കിക്കൊടുക്കും.
വ്യാഴം അനുകൂലമായി എ
ന്ന് വിചാരിച്ച് ക്ഷേത്ര ദർ
ശശനം, പ്രാർത്ഥന, മുത
ലായവ മുടക്കരുത്.
        മറ്റു നക്ഷത്രക്കാർ നല്ല
വണ്ണം ഈശ്വരഭജനം നടത്ത
ണം. അവനവൻ്റെ ഇഷ്ട
ദൈവത്തെ രണ്ടു നേരവും
മുടങ്ങാതെ പ്രാർത്ഥിക്കണം.
തറവാട് ദൈവ സ്ഥാനങ്ങ
ളിൽ ഭക്തി വിശ്വാസത്തോ
ടെയുള്ളപ്രാർത്ഥന അനിവാ
ര്യമാണ്.
       ഏത് ആപത്തിൽ നിന്നും
രക്ഷപ്പെടുവാനും ദുരിത
ങ്ങൾ തീർന്ന് കിട്ടുവാനും

"സർവ്വ മംഗളമാംഗല്യേ
ശിവേ സർവാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തു തേ"
എന്ന മന്ത്രം ദിവസവും രാ
വിലേയും വൈകുന്നേരവും
ജഗദീശ്വരിയെ ധ്യാനിച്ച്
108 പ്രാവശ്യം ജപിക്കുക.

  ഓം ശാന്തി: ശാന്തി: ശാന്തി:
  ലോകാ സമസ്താ
  സുഖിനോ ഭവന്തു.
  (വിശ്വനാഥൻ ജ്യോത്സ്യർ )
  9847073820 ,9446461369
                ശുഭദിനം
 


No comments:

Post a Comment